Connect with us

Gulf

ദുബൈയില്‍ ഭക്ഷ്യബേങ്കിന്റെ പ്രവര്‍ത്തനത്തില്‍ ശൈഖ് മുഹമ്മദിന്റെ മകള്‍ പങ്കാളിയായി

Published

|

Last Updated

ശൈഖ ശമ്മ തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നു

ദുബൈ: ദുബൈയില്‍ യു എ ഇ ഭക്ഷ്യബേങ്കിന്റെ പ്രവര്‍ത്തനത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ പുത്രി ശൈഖ ശമ്മ ബിന്‍ത് മുഹമ്മദ് പങ്കാളിയായി. തൊഴിലിടങ്ങളില്‍ സഹപാഠികളോടൊപ്പമെത്തി ഭക്ഷണം വിതരണം ചെയ്താണ് ശൈഖ ശമ്മ പദ്ധതിയില്‍ പങ്കാളിയായത്. ദുബൈ, ഫുജൈറ, അജ്മാന്‍ എമിറേറ്റുകളിലെ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കു 9,000 ഭക്ഷണപ്പൊതികള്‍ എത്തിക്കുന്ന ആദ്യപദ്ധതിയാണ് ശൈഖ ശമ്മ പങ്കാളിയായത്.

സ്‌കൂള്‍, സര്‍വകലാശാല വിദ്യാര്‍ഥികളായ 500 സന്നദ്ധ സേവകര്‍ വിതരണത്തില്‍ പങ്കാളികളാകും. ദുബൈയിലെ വിതരണ പരിപാടിയില്‍ നാല് സ്‌കൂളിലെ 200 കുട്ടികളാണ് ആവേശത്തോടെ പങ്കെടുത്തത്. സാമൂഹികക്ഷേമ വകുപ്പ്, നഗരസഭാ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരും പങ്കുകൊണ്ടു. വളണ്ടിയര്‍ സേവനത്തിലൂടെ രാജ്യത്തിനകത്ത് 30,000 ഭക്ഷണപ്പൊതികള്‍ പദ്ധതിവഴി വിതരണം ചെയ്യും. ഭക്ഷ്യ മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചു പദ്ധതിവഴി വിതരണ ചെയ്യും. യു എ ഇ ഭക്ഷ്യ ബേങ്കിന്റെ ഭാഗമായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 15 ശാഖകള്‍ രാജ്യത്തിനു അകത്തും പുറത്തുമായി തുറക്കും. ദുരിതമനുഭവിക്കുന്ന ലോകത്തിന്റെ ഏതു ദിക്കിലേക്കും അടിയന്തരമായി ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതാകും ഭക്ഷ്യ ബേങ്കുകള്‍.
80 ഹോട്ടലുകളും നൂറിലധികം റസ്റ്റോറന്റുകളും ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
2020 ആകുമ്പോഴേക്കും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതില്‍ ഗണ്യമായ കുറവ് വരുത്താന്‍ സാധിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്.

 

---- facebook comment plugin here -----

Latest