‘കിംഗ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരം’ സല്‍മാന്‍ രാജാവിന്

Posted on: January 11, 2017 2:32 pm | Last updated: January 11, 2017 at 9:27 pm

റിയാദ്: 2017ലെ കിങ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനു ലഭിച്ചു. ഇസ്‌ലാമിക രംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. രാജാവിന്റെ ഉപദേഷ്ടാവും അവാര്‍ഡ് കമ്മിറ്റി മേധാവിയും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഇസ്ലാമിക സേവനത്തിനു പുറമേ ഇസ്ലാമിക പഠനം, അറബി ഭാഷ, വൈദ്യശാസ്ത്രം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ലബ്‌നാന്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ റിദ്‌വാന്‍ അസ്സയ്യിദ്, ജോര്‍ദാന്‍ അറബിക് അക്കാദമി, ജപ്പാന്‍ യൂനിവേഴ്‌സിറ്റി പ്രോഫസര്‍ തദമിസ്തു കിശിമോട്ടോ എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ശാസ്ത്ര രംഗത്തെ അവാര്‍ഡ് സ്വിറ്റ്‌സര്‍ ലാന്റ് ബാസല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഡാനിയേല്‍ ലൊസ്, ഡച്ച് പ്രൊഫസര്‍ ലോറന്‍സ് മൊലന്‍കാമ്പ് എന്നിവര്‍ പങ്കിട്ടു.