Connect with us

Gulf

കഴിഞ്ഞ വര്‍ഷം 1,978 മോക്ഡ്രില്ലുകള്‍ നടത്തി

Published

|

Last Updated

അബുദാബി: അത്യാഹിത ഘട്ടങ്ങളില്‍ കെട്ടിടങ്ങളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് പരിശീലിക്കന്നതിനായി സിവില്‍ ഡിഫന്‍സ് രാജ്യത്തെ വിവിധ യൂണിറ്റുകളെ ഏകോപിപ്പിച്ചു സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ചു. അത്യാഹിതമുണ്ടാകുന്ന സ്ഥലത്ത് എത്രയും വേഗം സുരക്ഷാ സംഘത്തിന് എത്തുന്നതിനും സുരക്ഷയുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുന്നതും എങ്ങനെ എന്ന് പരിശീലിക്കുന്നതിനാണ് കാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം 1,978 മോക്ഡ്രില്ലുകള്‍ നടത്തി. 2015ല്‍ ഇത് 1,215 മാത്രമായിരന്നെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

ദുബൈയിലെ ബുര്‍ജ് ഖലീഫ, അബുദാബിയിലെ സലാം സ്ട്രീറ്റ് തുരങ്കം, റാസ് അല്‍ ഖൈമയിലെ റാക് മാള്‍, ഷാര്‍ജയില്‍ ഫെഡറല്‍ പൊലീസ് സ്‌കൂള്‍ കെട്ടിടം, അജ്മാനിലെ സോറ സ്റ്റേഷന്‍, ഉമ്മുല്‍ ഖുവൈനില്‍ മൂന്ന് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം പ്രാദേശിക വകുപ്പുകളെ ഏകോപിപ്പിച്ചു മോക്ഡ്രില്‍ ഒരുക്കിയതെന്ന് സിവില്‍ ഡിഫന്‍സ് മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് മര്‍സൂഖി പറഞ്ഞു.