Connect with us

Gulf

ഓണ്‍ലൈന്‍ വോട്ടെടുപ്പുകളില്‍ പ്രവാചകരെ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് സൗദി പണ്ഡിതര്‍

Published

|

Last Updated

റിയാദ്: ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കാനെന്ന തരത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പുകളില്‍ പ്രവാചകരുടെ നാമം ഉള്‍പ്പെടുത്തുന്നതിനെതിരെ സൗദിയിലെ പണ്ഡിതര്‍ വീണ്ടും പ്രസ്താവനയിറക്കി. അല്ലാഹു മതിയായ ആദരവ് കല്‍പിച്ച പ്രവാചകരെ മറ്റു പ്രതിഭകളുമായോ നേതാക്കളുമായോ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഇസ്ലാമിക ഗവേഷണ സ്ഥിരം ഫത്‌വ കമ്മിറ്റി പുറപ്പെടുവിച്ച ഗവേഷണ കുറിപ്പില്‍ പറയുന്നു. ഏഴുവര്‍ഷം മുമ്പ് മതകര്യ വകുപ്പിന് ലഭിച്ച ഒരു ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഫത്‌വയാണ് വീണ്ടും ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രസിദ്ധീകരിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് സൗദി ഓണ്‍ലൈന്‍ സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.