സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനത്തിന്റെ ഉപവാസ സമരം

Posted on: December 30, 2016 7:40 am | Last updated: December 30, 2016 at 11:41 am

തിരുവനന്തപുരം: നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെങ്കില്‍ ഐ എസ് എല്‍ ഫൈനല്‍ കാണാന്‍ കൊച്ചിയില്‍ ഇത്രയധികം തിരക്ക് ഉണ്ടാകില്ലായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി സെക്രട്ടേറിയറ്റ് നടയില്‍ നടത്തുന്ന ഉപവാസ സമരത്തിലാണ് കുമ്മനത്തിന്റെ പരാമര്‍ശം.

മുടങ്ങിയ റേഷന്‍ പുനസ്ഥാപിക്കുക, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, എം എം മണിയുടെ രാജി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കുമ്മനത്തിന്റെ ഉപവാസം. ഒ രാജഗോപാല്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസ സമരം ആരംഭിച്ചത്.