താജുല്‍ ഉലമാ ഉറൂസിന് പ്രൗഢ തുടക്കം

Posted on: December 30, 2016 6:10 am | Last updated: December 30, 2016 at 12:04 am
താജുല്‍ ഉലമ ഉറൂസിനോട് അനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണം സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു

എട്ടിക്കുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വിഖ്യാത പണ്ഡിതനുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ മൂന്നാം ഉറൂസ് മുബാറക്കിന് പ്രൗഢ തുടക്കം. മഖാം സിയാറത്തിന് ശേഷം നൂറു കണക്കിന് ആശിഖീങ്ങളെ സാക്ഷിയാക്കി മകന്‍ ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.

തഖ്‌വ മസ്ജിദില്‍ നടന്ന സ്വലാത് മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ കുറ തങ്ങള്‍ നേതൃത്വം നല്‍കി. മഗ്‌രിബിന് ശേഷം നടന്ന മതപ്രഭാഷണ വേദി താജുല്‍ ഉലമ എജ്യുക്കേഷനല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് യൂസുഫ് ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തി. സയ്യിദ് അഹ്മദ് ജുനൈദ് ബുഖാരി, സയ്യിദ് മശ്ഹൂദ് ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുലത്തീഫ് സഅദി പഴശ്ശി, ഇസ്മാഈല്‍ കാങ്കോല്‍, മുഹ്‌യദ്ദീന്‍ സഖാഫി മാട്ടൂല്‍ പ്രസംഗിച്ചു. ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി, എസ് എ മുഹമ്മദലി ഹാജി, മദനി ഹമീദ് കാഞ്ഞങ്ങാട്, നൗഷാദ് അഴിത്തല, അബ്ദുറഹ്മാന്‍ ഹാജി മാട്ടൂല്‍, ഹസൈനാര്‍ ഹാജി ഓര്‍ച്ച, ഷേഖ് ഇമാം, ഹസന്‍ ഹാജി കക്കംപാറ, അബ്ദുറഹ്മാന്‍ സഖാഫി, ഇബ്‌റാഹിം എട്ടിക്കുളം, സമീര്‍ മാസ്റ്റര്‍, ഹാഫിസ് അബ്ദുസ്സമദ് സഖാഫി, വാരിസ് അമാനി, ഇസ്ഹാഖ് പാലക്കോട് സംബന്ധിച്ചു. ഇന്ന് അസര്‍ നിസ്‌ക്കാരാനന്തരം സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങള്‍ തളിപ്പറമ്പ് നേതൃത്വം നല്‍കുന്ന ബദര്‍ മൗലിദ് നടക്കും. മഗ്‌രിബിന് ശേഷം ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും. ഉറൂസ് നാളെ വൈകുന്നേരം സമാപിക്കും.