Connect with us

Kerala

റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കോഴിക്കോട്ടും തട്ടിപ്പ്; പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും

Published

|

Last Updated

ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കസബ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുന്നു

കോഴിക്കോട്: ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും അനധികൃത റിക്രൂട്ട്‌മെന്റ് ആവര്‍ത്തിച്ച് സ്വകാര്യ കമ്പനി. ആര്‍മി, നേവി, പാരാമിലിട്ടറി, എയര്‍ഫോഴ്‌സ്, സി ഐ എസ് എഫ്, സി ആര്‍ പി എഫ്, ബി എസ് എഫ്, ഐ ടി ബി പി, കേരള പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്. ഫയര്‍ഫോഴ്‌സ് എന്നീ സേനകളില്‍ തൊഴില്‍ ഉറപ്പാക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്വകാര്യ കമ്പനി ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചത്. കഴിഞ്ഞ ദിവസം വടകരയിലും ഇതേരീതിയിലുള്ള റിക്രൂട്ട്‌മെന്റ് നടന്നിരുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ബറ്റാലിയന്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിലാണ് കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ രണ്ടിടത്ത് അനധികൃത റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചത്. സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രീ റിക്രൂട്ട്‌മെന്റ് സെന്ററിലേക്കുള്ള ആളെ ചേര്‍ക്കല്‍ മാത്രമാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയതോടെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ട്രെയ്‌നിംഗ് സെന്ററിലേക്ക് പതിനായിരം രൂപ ഫീസ് വേണമെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് നടക്കുന്നത് യഥാര്‍ഥ റിക്രൂട്ട്‌മെന്റ അല്ലെന്ന് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞത്. ഉദ്യോഗാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് കമ്പനി ജീവനക്കാരെ സ്‌കൂള്‍ പരിസരത്ത് നിന്ന് മാറ്റിയത്.

---- facebook comment plugin here -----

Latest