റവന്യൂ, വനം വകുപ്പുകള്‍ക്കെതിരെ വിമര്‍ശവുമായി മന്ത്രി എ കെ ബാലന്‍

Posted on: December 29, 2016 8:50 pm | Last updated: December 29, 2016 at 8:50 pm

പാലക്കാട് : പാലക്കാട് കടപ്പാറ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി എ കെ ബാലന്‍. ബിനോയ് വിശ്വവും കെ പി രാജേന്ദ്രനും സ്വീകരിച്ച നിലപാടുകള്‍ നിലവിലെ റവന്യൂ, വനം മന്ത്രിമാരും സ്വീകരിക്കണമെന്ന് എ കെ ബാലന്‍ പറഞ്ഞു. പാവങ്ങളെ മാവോയിസ്റ്റുകളാക്കുകയാണ് ചില ഉദ്യോഗസ്ഥരെന്നും എ കെ ബാലന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു വര്‍ഷമായി പാലക്കാട് കടപ്പാറയിലെ 22 ആദിവാസി കുടുംബങ്ങള്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരത്തിലാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രി എ കെ ബാലന്‍ ഇടപെട്ട് ആദിവാസികള്‍ക്ക് ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനിച്ചെങ്കിലും സിപിഐ മന്ത്രിമാരുടെ വകുപ്പുകളായ വനം, റവന്യൂ വകുപ്പുകള്‍ ഇതിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.