മദ്രസ്സ മീലാദ് ഫെസ്റ്റുകള്‍ വെള്ളിയാഴ്ച

Posted on: December 29, 2016 7:03 pm | Last updated: December 29, 2016 at 7:03 pm

കുവൈത് സിറ്റി: ഐ സി എഫ് കുവൈറ്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്ത്തിച്ചു വരുന്ന അബ്ബാസിയ, സാല്‍മിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലെ സുന്നി മദ്രസകളില്‍ നാളെ (ഡിസം 30 വെള്ളി) മീലാദ് ഫെസ്റ്റ് ആഘോഷിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. എല്ലായിടത്തും രണ്ട് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക.

അബ്ബാസിയ മദ്രസ്സയുടെ ആഘോഷം പാകിസ്ഥാന്‍ സ്‌കൂളില്‍ വെച്ചും, സാല്മിയയിലേത് കിംസ് സ്‌കൂളിലും ഫഹാഹീല്‍ മദ്രസ്സയുടെത് മംഗഫ് റോയല്‍ ഓഡിറ്റോറിയത്തിലും നടക്കും. കുട്ടികളുടെ കലാ സാഹിത്യ മത്സരങ്ങള്‍ ദഫ് പ്രദര്‍ശനം, മദ് ഹ് കീര്‍ത്തനം അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ ഉണ്ടാകും. എല്ലാ രക്ഷിതാക്കളും കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഐ സി എഫ് കുവൈറ്റ് പ്രസി. അബ്ദുല്‍ ഹകീം ദാരിമി , സെക്രട്ടറി അബ്ദുല്ല വടകര എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .