Connect with us

National

നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം നികുതി വരുമാനം വര്‍ധിച്ചു: അരുണ്‍ ജെയ്റ്റ്‌ലി

Published

|

Last Updated

ന്യുഡല്‍ഹി: 500, 1000 രപാ നോട്ടുകള്‍ അസാധുവാക്കല്‍ നടപടിക്കു ശേഷം നികുതി വരുമാനം വര്‍ധിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനം നല്ല ഫലമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത്. എല്ലാ മേഖലയിലും ഇതിന്റെ ഗുണഫലം ദൃശ്യമായി. എന്നാല്‍ വിമര്‍ശകര്‍ പ്രവചിച്ചത് സമ്പദ് വ്യവസ്ഥയെ നോട്ട് നിരോധനം ദോഷകരമായി ബാധിക്കുമെന്നായിരുന്നെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നോട്ട് നിരോധനത്തിന് ശേഷം പ്രത്യക്ഷ നികുതിയിലും പരോക്ഷനികുതിയിലും വര്‍ധനവുണ്ടായി. ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിച്ചതായും ജെയ്റ്റ്‌ലി വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ പേരില്‍ ഒരു അസ്വസ്ഥത പോലും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആവശ്യത്തിന് നോട്ടുകള്‍ ആര്‍ബിഐയുടെ പക്കലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.