അനില്‍ ബൈജാല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍

Posted on: December 28, 2016 6:34 pm | Last updated: December 28, 2016 at 11:09 pm
SHARE

ന്യൂഡല്‍ഹി: മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാകും. ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിയമന ശിപാര്‍ശ സര്‍ക്കാര്‍ ഇന്ന് രാഷ്ര്ടപതിക്ക് അയച്ചു.

1969 ഐഎഎസ് ബാച്ചുകാരനാണ് ബൈജാല്‍. വാജ്പയി സര്‍ക്കാരിന്റെ കീഴില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. 2006 ല്‍ നഗരവികസന വകുപ്പ് സെക്രട്ടറിയായിരിക്കുമ്പോളാണ് വിരമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here