തന്നെ ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളെന്ന് ഉണ്ണിത്താന്‍; ദൗര്‍ഭാഗ്യകരമെന്ന് മുരളി

Posted on: December 28, 2016 1:30 pm | Last updated: December 28, 2016 at 1:30 pm

കൊല്ലം: ഡിസിസി ഓഫീസിന് മുന്നില്‍ തന്നെ ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡിസിസി ഓഫീസില്‍ പ്രസിഡന്റിന്റെ മുറിയില്‍ കയറിയാണ് താന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇതിന് പിന്നില്‍ മുരളീധരനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉണ്ണിത്താന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍ ചിലരുടെ ചരടുവലികളാണെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. താന്‍ ഗ്രൂപ്പ് മാറിയെന്ന ആരോപണം ശരിയല്ല. തന്റേതായ നിലപാടുകള്‍ തനിക്കുണ്ടെന്നും മുരളി പറഞ്ഞു.