പിഎസ്‌സി ലിസ്റ്റുകള്‍ നീട്ടാന്‍ തീരുമാനം; തൃപ്തികരമല്ലെന്ന് ഉദ്യോഗാര്‍ഥികള്‍

Posted on: December 28, 2016 11:00 am | Last updated: December 28, 2016 at 6:41 pm

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ആറുമാസത്തേക്കാണ് കാലാവധി നീട്ടുക. ഇതുവരെ നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുക. സര്‍ക്കാര്‍ ശിപാര്‍ശയില്‍ പിഎസ്‌സിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വെള്ളിയാഴ്ച പിഎസ്‌സിയുടെ അടിയന്തര യോഗം ചേരും.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നതിനിടെയാണ് മന്ത്രിസഭ യോഗം കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ തീരുമാനം തൃപ്തികരമല്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ നിലപാട്. പുതിയ പട്ടികള്‍കകള്‍ക്ക് കിട്ടുന്ന പൂര്‍ണ കാലാവധിയോടെ നീട്ടണമെന്ന് റാങ്കോ ഹോള്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. അതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.