Connect with us

National

സുരേഷ് കല്‍മാഡി വീണ്ടും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ തലപ്പത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ഉള്‍പ്പെട്ട സുരേഷ് കല്‍മാഡിയെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) ന്റെ ആജീവനാന്ത പ്രസിഡന്റായി നിയമിച്ചു. എല്ലാ അംഗങ്ങളും കല്‍മാഡിയുടെ നിയമനം അംഗീകരിച്ചു.

90 കോടിയുടെ അഴിമതിക്കേസില്‍ കഴിഞ്ഞദിവസം കല്‍മാഡിക്ക് പാര്‍ലമെന്റ് ഓഡിറ്റ് കമ്മിറ്റി ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കല്‍മാഡിയെ തിടുക്കത്തില്‍ നേതൃസ്ഥാനത്ത് കൊണ്ടുവന്നത്. കോണ്‍ഗ്രസ് മുന്‍ എംപിയായ കല്‍മാഡിയെ കൂടാതെ ഐഎന്‍എല്‍ഡി നേതാവ് അഭയ് സിംഗ് ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്.

2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഐഒഎ തലപ്പത്തുനിന്നു പുറത്തായ കല്‍മാഡി പിന്നീട് 10 മാസം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു.
അതേസമയം കല്‍മാഡിയുടെ നിയമനം പരിശോധിക്കുമെന്ന് കേന്ദ്ര കായികമന്ത്രി പറഞ്ഞു.