Kerala
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവെച്ചു. കെ. മുരളീധരന്‍, ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കെപിസിസി വക്താവ് സ്ഥാനത്തുനിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവെച്ചത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചിലര്‍ സമ്മതിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് നല്‍കി. പാര്‍ട്ടി ഹൈക്കമാന്‍ഡിനും അയച്ചുകൊടുത്തു.
കെ. മുരളീധരനും ഉമ്മന്‍ചാണ്ടിക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത്. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനുമായിരുന്നു വക്താവ് എന്ന നിലയില്‍ ഇതുവരെ വാദിച്ചതെന്നും പാര്‍ട്ടി അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.