എല്‍ഡിസിക്കായി ഒരുങ്ങാം

Posted on: December 27, 2016 1:55 pm | Last updated: December 27, 2016 at 1:41 pm
SHARE

ശ്രീനാരായണ ഗുരു

1.1856 ആഗസ്റ്റ് 20ന് തിരുവനന്തപുരത്തെ ചെമ്പഴന്തിയില്‍ ജനിച്ചു
2.മാടന്‍ ആശാനും കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍
3.കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
4.വീട്ടുപേര്‍ വയല്‍വാരത്ത് എന്നാണ്
5.കാളിയാണ് ഭാര്യ
6.ശ്രീനാരയണ ഗുരുവിന് ആത്മീയ ജ്ഞാനം ലഭിച്ചത് മരുത്വമലയിലെ പിള്ളത്തടം ഗുഹയില്‍ നിന്നാണ്
7.1888ല്‍ നെയ്യാറില്‍ നിന്ന് എടുത്ത കല്ല് കൊണ്ട് അരുവിപ്പുറം പ്രതിഷ്ഠ നടത്തി
9.ജി ശങ്കരക്കുറുപ്പ് ശ്രീനാരയണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്നു വിശേഷിപ്പിച്ചു
10.ശ്രീനാരായണ ധര്‍മ പരിപാലന സംഘം(1903)ത്തിന്റെ ആജീവനാന്ത പ്രസിഡന്റ്
11.എസ് എന്‍ ഡി പിയുടെ ആസ്ഥാനം കൊല്ലത്താണ്
12.ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുവാണ്
13.ആലുവയില്‍ അദൈ്വത ആശ്രമം 1913ല്‍ സ്ഥാപിച്ചു
14.ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച ഏകവിദേശ രാജ്യം ശ്രീലങ്കയാണ്
15.ജ്ഞാനോദയ യോഗമാണ് ശ്രീലങ്കയില്‍ മലയാളികളുടെ ക്ഷേമത്തിനായി ഗുരു സ്ഥാപിച്ച സംഘടന
16.തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ് ശ്രീനാരായണ ഗുരു(1967)
17.ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചനയായ ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട് ചട്ടമ്പി സ്വാമികള്‍ക്ക് സമര്‍പ്പിച്ചു
18. ഒരു വിദേശ രാജ്യത്തിന്റെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയും(ശ്രീലങ്ക)ശ്രീ നാരായണ ഗുരുവാണ്
19.ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള യുഗപുരുഷന്‍ സംവിധാനം ചെയ്തത്് ആര്‍ സുകുമാരനാണ്
20.ശ്രീ നാരായണ ഗുരു തൈക്കാട് അയ്യക്ക് സമര്‍പ്പിച്ച കൃതിയാണ് ജനനി നവരത്‌ന മഞ്്ജരി
21.തലശ്ശേരിയിലാണ് ഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്തത്
22.ശ്രീനാരായണ ഗുരു എന്ന സിനിമ സംവിധാനം ചെയ്തത് പി എ ബക്കറാണ്
23.ശ്രീനാരായണ ഗുരു ശിവഗിരിയില്‍ ശാരദാ പ്രതിഷ്ഠ നടത്തിയത് 1912ല്‍ ആയിരുന്നു
24.ശിവഗിരി ആദ്യം അറിയപ്പെട്ടത് കുന്നിന്‍പുറം എന്ന പേരിലാണ്
25. 1925ലാണ് ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചത്്
26. 1928ലാണ് ശ്രീനാരായണ ഗുരു സമാധിയായത്
27. ആത്മോപദേശ ശതകം, ശിവശതകം, മുനീചര്യ പഞ്ചകം, അറിവ്, ദൈവ ചിന്തനം, കാളിനാടകം, ഗുഹാഷ്ടകം, ദര്‍ശന മാല, എന്നിവ കൃതികളില്‍ ചിലതാണ്

LEAVE A REPLY

Please enter your comment!
Please enter your name here