പ്രവാചകന്റെ അനുയായികള്‍ക്ക് വര്‍ഗീയവാദി ആകാന്‍ കഴിയില്ല: മന്ത്രി കെ ടി ജലീല്‍

Posted on: December 27, 2016 12:55 pm | Last updated: December 27, 2016 at 12:48 pm

കോഴിക്കോട്: മാനവരാശിയെ ഒന്നായിക്കണ്ട പ്രവാചകന്റെ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദിയോ വര്‍ഗീയ വാദിയോ ആകാന്‍ കഴിയില്ലെന്ന് മന്ത്രി കെ ടി ജലീല്‍.
ഇസ്‌ലാം സഹിഷ്ണുതയുടെ മതമാണെന്നും, എല്ലാ പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും ആദരിക്കാനാണ് മതം നിര്‍ദേശിക്കുന്നതെന്നും അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയില്‍ അദ്ദേഹം പറഞ്ഞു.

ഹജ്ജത്തുല്‍ വിദാഇലെ പ്രവാചകന്റെ പ്രസംഗം ലോകത്തെ തുല്യതയില്ലാത്ത മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. മനുഷ്യന്റെ അഭിമാനത്തിന് ഇത്രയേറെ പ്രാമുഖ്യം കല്‍പ്പിച്ച മറ്റൊരു നേതാവില്ല.
പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും പ്രവാചകനെ കവച്ചുവെക്കാന്‍ ആര്‍ക്കും കഴിയില്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം പോലെ പരിശുദ്ധമാണ് പരിസ്ഥിതിയും വിശ്വാസിയും തമ്മിലുള്ള ബന്ധമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുന്നവന്‍ പ്രവാചകന്റെ കല്‍പ്പനക്ക് എതിര് നില്‍ക്കുന്നവനാണ്. ആരാധനകളില്‍ പോലും മിതത്വം പാലിച്ച പ്രവാചകന്‍ മിതവാദത്തെയാണ് പ്രോത്സാപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.