Connect with us

Alappuzha

ജെഎസ്എസില്‍ വിമതനീക്കം; ഗൗരിയമ്മ വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം

Published

|

Last Updated

ആലപ്പുഴ: ജെഎസ്എസ് നേതാവ് ഗൗരിയമ്മ പാര്‍ട്ടി പദവിയില്‍നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം. സ്വയംവിരമിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരിയമ്മ്ക്ക് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കത്തുനല്‍കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കത്തുനല്‍കിയത്. തീരുമാനത്തിന് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടെന്നും കത്തില്‍ പറയുന്നു.എന്നാല്‍ കത്ത് ഗൗരിയമ്മ തള്ളിക്കളഞ്ഞു. ഫെബ്രുവരിയില്‍ സംസ്ഥാന സമ്മേളനം വിളിക്കുമെന്നും ഗോപന്‍ അറിയിച്ചു.

സിപിഎം പിന്തുണയോടെയാണ് ഗൗരിയമ്മയ്‌ക്കെതിരായ ഒരു വിഭാഗത്തിന്റെ നീക്കമെന്നാണ് സൂചന.ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് ജെഎസ്എസ് വ്യക്തമാക്കി.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നണി വിട്ട ജെഎസ്എസ് കഴിഞ്ഞ നിയമസഭാ കാലത്ത് എല്‍ഡിഎഫിനൊപ്പമായിരുന്നു. 22 വര്‍ഷങ്ങള്‍ക്കു ശേഷം എകെജി സെന്ററിലെത്തിയ ഗൗരിയമ്മ തിരഞ്ഞെടുപ്പില്‍ അഞ്ചുസീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ഒന്നുപോലും ലഭിച്ചില്ല. സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗൗരിയമ്മ ജെഎസ്എസ് രൂപീകരിച്ചത്.

Latest