Connect with us

International

പാക് ജയിലിലായിരുന്ന 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

Published

|

Last Updated

കറാച്ചി: പാക്കിസ്ഥാന്‍ തടവിലാക്കിയ 220 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിയുന്ന 220 പേരെയാണ് മോചിപ്പിച്ചത്.

പാക് സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃതമായി മല്‍സ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലില്‍ അടച്ചതെന്ന് ജയില്‍ സൂപ്രണ്ട് ഹസന്‍ സേഹ്‌തോ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. 220 മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചുവെന്നും 219 പേര്‍ ഇനിയും കസ്റ്റഡിയില്‍ തുടരുന്നുണ്ടെന്നും ഹസന്‍ സേഹ്‌തോ വ്യക്തമാക്കി.

മോചിപ്പിച്ച മല്‍സ്യത്തൊഴിലാളികളെ ട്രെയിനില്‍ ലാഹോറിലേക്ക് എത്തിക്കും. തിങ്കളാഴ്ച അവരെ വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.