മനുഷ്യത്വമാണ് പ്രധാനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Posted on: December 25, 2016 3:07 pm | Last updated: December 26, 2016 at 2:14 pm
SHARE

വത്തിക്കാന്‍: ആഘോഷങ്ങളും സമ്മാനങ്ങളുമല്ല മനുഷ്യത്വമാണ് പ്രധാനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദരിദ്രരേയും അഭയാര്‍ഥികളേയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരേയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും അദ്ദേഹം തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.

‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here