കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു

Posted on: December 25, 2016 2:51 pm | Last updated: December 25, 2016 at 6:43 pm

മോസ്‌കോ: സിറിയയിലേക്കുള്ള യാത്രക്കിടെ കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണു. റഷ്യന്‍ പ്രതിരോധ സേനയുടെ ടിയു-154 വിമാനമാണ് തകര്‍ന്നത്. കരിങ്കടലില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാധ്യമപ്രവര്‍ത്തകരും മിലിട്ടറി ബാന്‍ഡ് അംഗങ്ങളുമുള്‍പ്പെടെ 83 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കരിങ്കടലില്‍ തീരത്തുനിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്. 50 മുതല്‍ 70 മീറ്റര്‍ വരെ ആഴത്തിലാണ് വിമാനഭാഗങ്ങളുള്ളതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു.