Connect with us

Gulf

തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആറു മാസത്തെ ശമ്പളം; നിരവധി ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

Published

|

Last Updated

ദുബായ്: വിദേശരാജ്യങ്ങളില്‍നിന്നു തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പ്രവാസികള്‍ക്കായുള്ള സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പ്രഖ്യപിച്ചു. പ്രവാസി ജോബ് പോര്‍ട്ടല്‍ ആരംഭിക്കും. അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന സംഘടനകള്‍ക്കു ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കേസില്‍ പെടുന്ന
പ്രവാസികള്‍ക്കു നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ തങ്ങളുടെ ഭാവിയെ കരുതി കരുതല്‍ ധനം കണ്ടെത്തണം,നിക്ഷേപങ്ങളുടെ സാങ്കേതികത അറിയുന്നവരല്ല പ്രവാസികള്‍ അതുകൊണ്ട് പ്രവാസികള്‍ തട്ടിപ്പില്‍ കുരുങ്ങുന്നത് നിത്യ സംഭവമാണ്, പ്രവാസികള്‍ക്ക് എങനെ കാശ് ഉപയോഗിക്കണമെന്ന കാര്യത്തില്‍ ആസൂത്രണമില്ല, അതോടപ്പം ഉള്ള പണം നല്ല രീതിയില്‍ നിക്ഷേപിക്കുവാന്‍ അവസരമില്ലായ്മ, അതുപോലെ ഉപദേശം നല്‍കുവാന്‍ ആളില്ലാത്തതും പ്രവാസികളെ അലട്ടുന്നുണ്ട്. നിക്ഷേപത്തിന്റെ രീതി വെച്ചാല്‍ അനാവശ്യമായി പണം ചിലവഴിക്കുന്നവരാണ് പ്രവാസികള്‍. മുഖ്യമന്ത്രി വ്യക്തമാക്കി ദുബൈ മീഡിയ സിറ്റിയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പല പദ്ധതികളും തടസ്സപ്പെടുകയാണ്, നല്ല രീതിയില്‍ സഞ്ചരിക്കുവാന്‍ റോഡുകളും, വലിയ തുറമുകളും ആവശ്യമുണ്ട് . പശ്ചാത്തല സ്വകാര്യ വികസനത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാരിന്റെ കയ്യിലില്ല ഇതിനായി പ്രത്യേകം പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. നിക്ഷേപ സമാഹരണത്തിനായി കിഫ്പി (കേരള ഇന്ഫ്രാ സ്ട്രക്ച്ചര്‍ ഫണ്ട്) ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ട് കേരളത്തില്‍ പശ്ചാത്തല സൗകര്യം വികസിപ്പിക്കുക എന്നതാണ് കിഫ്പിയുടെ ഉദ്ദേശം,പ്രവാസികള്‍ക്ക് ഒരു ആശങ്കയുമില്ലാതെ കിഫ്പിയില്‍ എത്ര വലിയ തുക പോലെ തന്നെ എത്ര ചെറിയ തുകയും നിക്ഷേപിക്കുവാന്‍ കഴിയും. കിഫ്പിയുടെ ചുമതല സര്‍ക്കാറിനായത് കൊണ്ട് നിക്ഷേപം സുരക്ഷിതമായിരിക്കുംമുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിടം പണിയുന്നതിനും, വീട് വെക്കുന്നതിനും ആവശ്യമായ ഭൂമി ഇന്ന് കേരളത്തിലില്ല, പ്രവാസികളെ തരം തിരിച്ചു അവര്‍ക്ക് താങ്ങാവുന്ന രീതിയില്‍ വീട് വെച്ച് കൊടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേരളം ഒരു നഗര വല്‍കൃത നഗര സ്വഭാവം വന്ന സംസ്ഥാനമാണ് . അതുകൊണ്ട് ഭൂമി ലഭ്യത കുറവാണ്, വീട് വെച്ച് കഴിയണമെന്നാണ് പ്രവാസിയുടെ സ്വപ്‌നം ഇതിനാവശ്യമായ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. പ്രവാസികളുടെ സംശയങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനും നോര്‍ക്കയ്ക്ക് ആവശ്യമായ ഓഫീസുകള്‍ ഗള്‍ഫ് മേഖലകളില്‍ സ്ഥാപിക്കും, തൊഴില്‍ ആവശ്യമുള്ളവര്‍ക്കും, തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കുമായി ജോബ് പോര്‍ട്ടല്‍ നിര്‍മ്മിക്കും, തൊഴില്‍ ഉടമകളില്‍ നിന്നും റീക്യൂട്ട് മെന്റ് ഏജന്റ് മാരില്‍ നിന്നും ചൂഷണത്തിനിരയാകുന്ന പ്രവാസികളെ സംരക്ഷിക്കുവാന്‍ വേണ്ടി പരാതിയുള്ളവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും അദ്ദേഹം വ്യക്തമാക്കി.

തൊഴില്‍ ഉപേക്ഷിച്ചു നാട്ടിലേക്ക് പോകുന്ന പ്രവാസികളെ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് സംരക്ഷിക്കും. പ്രാവാസികളെ ചൂഷണം നടത്തുന്നതിന് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം, നിയമ നിര്‍മ്മാണം നടത്തുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും അദ്ദേഹം പറഞ്ഞു. ദുരിതം ആനുഭവിക്കുന്ന പ്രവാസികളെ സര്‍ക്കാര്‍ സംരക്ഷിക്കും. യാത്ര അവകാശം, സമയ നിഷ്ഠത ,അരക്ഷിതമായ തൊഴില്‍ സാഹചര്യമുണ്ടാകുക, ഇവയെല്ലാം ലങ്കിക്കുന്ന അവസ്ഥയുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടും
ചൂഷണത്തില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുവാന്‍ ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ആ രാജ്യത്തെ നിയമകാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൈ പുസ്തകം നല്‍കും. എല്ലാ പ്രവാസി മലയാളികള്‍ക്കും നിയമ മാര്‍ഗ നിര്‍ദേശം നല്‍കുവാന്‍ സംവിധാനമുണ്ടാകും, അദ്ദേഹം പറഞ്ഞു
പത്മശ്രീ എം എ യൂസുഫ് അലി , പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ,ഡോക്ടര്‍ ശംഷീര്‍ വയലില്‍, ആസാദ് മൂപ്പന്‍ ,ബി ആര്‍ ഷെട്ടി , രവി പിള്ള, സി കെ മേനോന്‍ ,കെ എല്‍ ഗോപി , കൊച്ചു കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി