Connect with us

Idukki

അഞ്ചേരി ബേബി വധക്കേസ്: മന്ത്രി എംഎം മണി പ്രതിയായി തുടരും

Published

|

Last Updated

തൊടുപുഴ:അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണി പ്രതിയായി തുടരുമെന്ന് കോടതി. എംഎം മണിനല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചില്ല. രണ്ടാം പ്രതിയായി എംഎം മണി വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, എ.കെ. ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ആവശ്യം ശരിവച്ചാണ് കോടതി കേസില്‍ ഇവരെയും പ്രതി ചേര്‍ത്തത്.

പണവും അധികാരവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ എംഎം മണിയും സംഘവും ശ്രമിച്ചുവെങ്കിലും അത് വിലപ്പോയില്ലെന്ന് അഞ്ചേരി ബേബിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

1982ലാണ് യൂത്ത് കോണ്‍ഗ്രസ്‌ നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 1988ല്‍ സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടു. ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തു. 2012ല്‍ മണക്കാട് എം.എം മണി നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നാണ് രണ്ടാമത് കേസ് രജിസ്റ്റര്‍ ചെയ്ത് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചത്.

Latest