Connect with us

National

ബംഗാളി കവി ശംഖ ഘോഷിന് ജ്ഞാനപീഠം

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം. 1932 ഫെബ്രുവരി 6ന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചാങ്പൂരിലാണ് ശംഖ ഘോഷ് ജനിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2011ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യാപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, രബീന്ദ്ര പുരസ്‌കാരം, നര്‍സിംഗ് ദാസ് പുരസ്‌കാരം, സരസ്വതി സമ്മാന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest