ഡോ. ഹുസൈന്‍ സഖാഫി ഫിജി മന്ത്രിയെ സന്ദര്‍ശിച്ചു

Posted on: December 22, 2016 11:14 pm | Last updated: December 22, 2016 at 11:14 pm
ഫിജി മന്ത്രി ഫയാസ് സിദ്ദീഖ് കോയക്കൊപ്പം മര്‍കസ് വൈസ് ചാന്‍സ്‌ലര്‍ ഡോ. ഹുസൈന്‍ സഖാഫി
ചുള്ളിക്കോട്

സുവ(ഫിജി): ഫിജി വ്യവസായ-ടൂറിസം മന്ത്രി ഫയാസ് സിദ്ദീഖ് കോയയുമായി മര്‍കസ് വൈസ് ചാന്‍സ്‌ലര്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഫിജിയും തമ്മിലുള്ള വ്യാപാര സാംസ്‌കാരിക ബന്ധത്തെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും സംസാരിച്ചു.

ഫിജിയിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെ കീഴില്‍ രാജ്യത്തിന്റെ പ്രധാന നാല് നഗരങ്ങളില്‍ നടത്തിയ നബിദിനാഘോഷ സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതാണ് ഡോ.ഹുസൈന്‍ സഖാഫി.
ഫിജി തലസ്ഥാനമായ സുവായിലെ മന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഹാജി മുഹമ്മദ് സഈദ്, ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ് സഖാഫി എന്നിവരും സംബന്ധിച്ചു.

ഇന്ത്യയിലാകെ വ്യാപിച്ചു കിടക്കുന്ന മര്‍കസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി അവസരം കിട്ടിയാല്‍ കോഴിക്കോട് വരുമെന്നും മര്‍കസില്‍ വരാനും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.