ഖത്വര്‍ പ്രവാസി നാട്ടില്‍ മരിച്ചു

Posted on: December 22, 2016 10:06 pm | Last updated: December 22, 2016 at 10:06 pm
അബ്ദുല്‍ കരീം

ദോഹ: പതിനഞ്ചു വര്‍ഷത്തോളം ഖത്വര്‍ വജ്ബ പാലസില്‍ ജീവനക്കാരനായിരുന്ന തൃശൂര്‍ വടക്കേകാട് കല്ലൂര്‍ സ്വദേശി വാക്കയില്‍ അബ്ദുല്‍ കരീം (59) നാട്ടില്‍ നിര്യാതനായി. അര്‍ബുദരോഗം പിടിപെട്ടു ഒരുമാസമായി ചികിത്സയിലായിരുന്നു.

ഭാര്യ: റംല. മക്കള്‍: റിനീഷ് (ഖത്വര്‍), നിമ്മി, കാമില്‍. ഖത്വറിലുള്ള വി കെ നാസര്‍, വജ്ബ പാലസിലെ ജീവനക്കാരായ വി കെ കമറു, വി കെ ഫിറോസ് എന്നിവര്‍ ഭാര്യ സഹോദരന്മാരാണ്. മൃതദേഹം കല്ലൂര്‍ പള്ളിയില്‍ കബറടക്കി.