ഖത്വറില്‍ മയക്കുമരുന്ന് വ്യാപാരം: ശ്രീലങ്കന്‍ സ്വദേശിക്ക് 10 വര്‍ഷം തടവ്‌

Posted on: December 22, 2016 9:57 pm | Last updated: December 22, 2016 at 9:57 pm

ദോഹ: രാജ്യത്ത് മയക്കുമരുന്ന് കച്ചവടം നടത്തിയ ശ്രീലങ്കന്‍ പൗരന് പത്ത് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു.

ദോഹ ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി മയക്ക് മരുന്ന് വില്‍പ്പന നടത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് പ്രതിരോധ വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി സത്യമാണന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തന്ത്രപൂര്‍വം അന്വേഷണ ഉദ്യോഗസ്ഥര്‍ 1,500 റിയാലിന് കഞ്ചാവ് ആവശ്യപ്പെടുകയും പ്രതി നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു.

ഫരീജി അല്‍ സുഡാനില്‍ വെച്ച് പ്രതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കഞ്ചാവ് കൈമാറുന്നതിനിടയിലാണ് അറസ്റ്റുണ്ടായത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ കഞ്ചാവും പണവും കണ്ടത്തെുകയും ചെയ്യു. തുടര്‍ന്ന് പ്രതിയെ വൈദ്യപരിശോധന നടത്തിയതില്‍നിന്ന് ഇയ്യാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും കണ്ടത്തെിയിരുന്നു.
മയക്കുമരുന്നു കടത്തിനും വില്‍പ്പനക്കുമെതിരെ രാജ്യം കര്‍ശനമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.