Connect with us

Gulf

പ്രാചീന കാറുകളുടെ പ്രദര്‍ശനം

Published

|

Last Updated

അബുദാബി: അല്‍ ദഫ്‌റ ഫെസ്റ്റിവല്‍ നഗരിയില്‍ പ്രാചീന കാറുകളുടെ പ്രദര്‍ശനം പുതുതലമുറക്ക് നവ്യാനുഭവമായി. പുതു തലമുറയുടെ ഇടയില്‍ നിന്നും നീങ്ങിയ പഴയ ക്ലാസിക്കല്‍ കാറുകളുടെ വൈവിധ്യങ്ങളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 43 ക്ലാസിക്കല്‍ കറുകളാണ് നാഗരിയിലുള്ളത്.

ഫോര്‍ഡ് കമ്പനി 1917ല്‍ പുറത്തിറക്കിയ 100 വര്‍ഷം പഴക്കമുള്ള കാറുകളും നഗരിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കാര്യക്ഷമതയും പ്രവര്‍ത്തന സജ്ജവുമായ കാറുകള്‍ ഇന്റീരിയര്‍ ഡക്കറേഷനില്‍ മികവുറ്റതുമാണ്. ജര്‍മനി, അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ കാറുകളാണ് പ്രദര്‍ശന നാഗരിയിലുള്ളത്. 30 വര്‍ഷം മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ള കാറുകളാണ് പ്രദര്‍ശിപ്പിച്ചതില്‍ അധികവും. അമേരിക്കന്‍ നിര്‍മിതമായ 1917, 1930, 1931, 1947, 1949 മോഡലിലുള്ള കാറുകളും ഇവയിലുണ്ട്.
പഴയ കാറുകള്‍ തൊടാനും അതില്‍ ഇരുന്ന് ഒരു സെല്‍ഫി എടുക്കാനും നല്ല തിരക്കാണ്. ദഫ്‌റ ഫെസ്റ്റിവല്‍ നഗരിയിലെത്തുന്നവരുടെ പ്രത്യേക ആകര്‍ഷണമാണ് ക്ലാസിക്കല്‍ കാര്‍ നഗരി. പ്രദര്‍ശനം കാണുന്നതിന് യു എ ഇക്ക് പുറമെ ഒമാന്‍ ഉള്‍പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

Latest