നിര്‍ഭയ ക്രൂയിസ് മിസൈല്‍ വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു

Posted on: December 21, 2016 8:50 pm | Last updated: December 21, 2016 at 8:50 pm

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള നിര്‍ഭയ ക്രൂയിസ് മിസൈല്‍ വിക്ഷേപണം വീണ്ടും പരാജയപ്പെട്ടു. 2013 മാര്‍ച്ചിന് ശേഷം ഇത് നാലാം തവണയാണ് വിക്ഷേപണം പരാജയപ്പെടുന്നത്. നാല് വിക്ഷേപണങ്ങളില്‍ രണ്ടാമത്തേത് ഭാഗീകമായി വിജയമായിരുന്നുവെങ്കിലും മറ്റു വിക്ഷേപണങ്ങള്‍ എല്ലാം പൂര്‍ണ പരാജയമായിരുന്നു.

ഒഡീഷ തീരത്തെ ബാലസ്സോറില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. പരീക്ഷണം പൂര്‍ പരാജയമായിരുന്നുവെന്നും ടേക് ഓഫ് ചെയ്ത് രണ്ട് മിനുട്ടിനകം തന്നെ മിസൈലിന്റെ ദിശ തെറ്റിയെന്നും ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ പറഞ്ഞു.

2013 മാര്‍ച്ചിലായിരുന്നു നിര്‍ഭയ മിസൈലിന്റെ ആദ്യ പരീക്ഷണം. പിന്നീട് 2014 ഒക്‌ടോബറിലും 2015 ഒക്‌ടോബറിലും പരീക്ഷണം നടന്നു.