Connect with us

Kerala

കൊച്ചിയിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഫ്‌ളാറ്റ് പൊളിച്ചു മാറ്റേണ്ടതില്ലെന്നും നിയമലംഘനം കണ്ടെത്തിയതിനാല്‍ ഒരു കോടി രൂപ പിഴ നല്‍കണമെന്നും ഡിവിഷന്‍ ബഞ്ച് വിധിച്ചു. പിഴത്തുക പരിസ്ഥിതി വകുപ്പിനാണ് നല്‍കേണ്ടത്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് നടപടി.

ജനങ്ങളുടെ ബുദ്ധിമുട്ടും കോടികളുടെ നിക്ഷേപവും കണക്കിലെടുത്ത് ഫ്‌ളാറ്റ് പൊളിച്ചു മാറ്റേണ്ടതില്ലെന്ന് കോടതി കണ്ടെത്തി. ഫ്‌ളാറ്റ് നിര്‍മാണത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.