മഹാരാഷ്ട്രയില്‍ ഹോട്ടലില്‍ തീപ്പിടുത്തം; ഏഴ് മരണം

Posted on: December 21, 2016 2:39 pm | Last updated: December 21, 2016 at 2:39 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഏഴുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഗോണ്ഡ്യയയില്‍ ബിന്ദാല്‍ പാലസ് എന്ന ഹോട്ടലിലാണ് രാവിലെ തീപ്പിടുത്തമുണ്ടായത്. നഗരത്തിലെ തിരക്കേറിയ ഹോട്ടലുകളില്‍ ഒന്നാണിത്.

നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ചോളം അഗ്നിശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.