ബ്രിട്ടനെ മറികടന്നു; ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തി

Posted on: December 21, 2016 11:27 am | Last updated: December 21, 2016 at 7:23 pm

ന്യൂഡല്‍ഹി: ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി. ഫോറിന്‍ പോളിസി വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ 25 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചക്കൊപ്പം ബ്രെക്‌സിറ്റ് തീരുമാനത്തിന് ശേഷം പൗണ്ടിന് ഉണ്ടായ മൂല്യത്തകര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നേട്ടമാണ്.

150 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്.