ഭക്ഷ്യമന്ത്രി രാജി വെക്കണമെന്ന് വി ഡി സതീശന്‍

Posted on: December 20, 2016 2:42 pm | Last updated: December 20, 2016 at 2:42 pm

കൊച്ചി: റേഷന്‍ വിതരണത്തിലെ പ്രതിസന്ധിയുടെ ഉത്തരവാദിതിത്ത്വം ഏറ്റെടുത്ത് ഭക്ഷ്യമന്ത്രി രാജി വെക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ ആവശ്യപ്പെട്ടു.

48 ദിവസങ്ങളിലായി റേഷന്‍ വിതരണം താറുമാറായി കിടക്കുകയാണെന്നും കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകരുന്നതിന് മൂക സാക്ഷിയായി നില്‍ക്കുന്ന ഭക്ഷ്യ മന്ത്രിയും സംസ്ഥാന സര്‍ക്കാരും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണെന്നും അദ്ദഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.