ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയെ സംഘ്പരിവാറില്‍ അംഗമാക്കുമോയെന്ന് മുഹമ്മദ് റിയാസ്

Posted on: December 20, 2016 2:41 pm | Last updated: December 20, 2016 at 2:41 pm

കോഴിക്കോട്: ഭാവിയില്‍ ഇന്ത്യന്‍ ആര്‍മിയെ സംഘപരിവാറില്‍ അംഗമാക്കുമോയെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യോ ജോയിന്റെ സെക്രട്ടറി അഡ്വ. പി എ മുഹമ്മദ് റിയാസ്. ലെഫ്റ്റനന്‍ ജനറല്‍ ബിപിന്‍ റാവത്തിനെ ഇന്ത്യന്‍ ആര്‍മി ചീഫ് ആയി നിശ്ചയിച്ചതിലെ ലംഘിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഗൗരവമേറിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ലെഫ്റ്റനന്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അനുഭവത്തിലും കഴിവിലും ലവലേശം ആര്‍ക്കും സംശയമില്ലന്നും പക്ഷെ അദ്ദേഹത്തിന്റെ രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരായ – ലെഫ് ജനറല്‍ പര്‍വീണ്‍ ബക്ഷി, ലെഫ് ജനറല്‍ പി എം ഹാരിസ് എന്നിവരെ മറികടന്നതിന്റെ കാരണങ്ങളുടെ അന്വേഷണമെത്തുന്നത് ഇന്ത്യന്‍ ആര്‍മിയുടെ സംഘപരിവാര്‍ രാഷ്ട്രീയവല്‍ക്കരണമാണെന്ന തിരിച്ചറിവില്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി്. ലെഫ്റ്റനന്‍ ജനറല്‍ പി എം ഹാരിസിനെ ദക്ഷിണ ആര്‍മ്മി കമ്മാന്റ്‌റര്‍ ആയി നിശ്ചയിച്ച ഘട്ടത്തില്‍ കോഴിക്കോട് സ്വദേശി കൂടിയായ അദ്ദേഹത്തിന്റെ യോഗ്യതകളെ മീഡിയ വാഴ്ത്തിയതു ഞാന്‍ ഓര്‍ക്കുന്നതായും റിയാസ് പറഞ്ഞു.