Connect with us

International

അലെപ്പോയിലേക്ക് യു എന്‍ നിരീക്ഷകര്‍

Published

|

Last Updated

അലെപ്പോയില്‍ നിന്ന് പലായനം ചെയ്യാന്‍ വാഹനങ്ങള്‍ കാത്തിരിക്കുന്നവര്‍

അലെപ്പോ: വിമതരുടെ ആക്രമണ ഭീതിയില്‍ അലെപ്പോയില്‍ നടക്കുന്ന ഒഴിപ്പിക്കല്‍ നിരീക്ഷിക്കാന്‍ യു എന്‍ സംഘമെത്തും. റഷ്യയുടെ പിന്തുണയോടെ ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം ഐകകകണ്‌ഠേന അംഗീകരിച്ചു ഏറ്റുമുട്ടല്‍ ശക്തമായ അലെപ്പോയില്‍ നിന്ന് വ്യാപകമായി സാധാരണക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ അവസ്ഥ നേരിട്ട് മനസ്സിലാക്കാന്‍ യു എന്‍ പ്രതിനിധികളെ അയക്കാന്‍ തീരുമാനിച്ചത്. യു എന്‍ തീരുമാനം സിറിയക്കെതിരായ ആസൂത്രണമാണെന്ന് യു എന്നിലെ സിറിയന്‍ പ്രതിനിധി ആരോപിച്ചു.

അതിനിടെ, വിമതര്‍ക്കെതിരായ സൈനിക നടപടി നടക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ അലെപ്പോയില്‍ നടക്കുന്ന ഒഴിപ്പിക്കലില്‍ ഇതുവരെ 5,000 ഓളം പേര്‍ സുരക്ഷിത സ്ഥലങ്ങളിലെത്തിയതായി തുര്‍ക്കി വക്താക്കള്‍ അറിയിച്ചു.
കിഴക്കന്‍ അലെപ്പോയിലെ അനാഥാലയത്തില്‍ കുടുങ്ങിക്കിടന്ന കുട്ടികളും ട്വിറ്റര്‍ പെണ്‍കുട്ടി എന്നറിയപ്പെടുന്ന ഏഴ് വയസ്സുകാരി ബനാ അല്‍ അല്‍ അബേദും ഇവരിലുള്‍പ്പെടും. യു എന്‍ അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സന്നദ്ധ സംഘടന പ്രതിനിധികളും ഒഴിപ്പിക്കല്‍ യജ്ഞത്തിന് മുന്‍പന്തിയിലുണ്ട്.