വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍നിന്നു മടങ്ങി

Posted on: December 19, 2016 7:27 pm | Last updated: December 20, 2016 at 12:19 pm

ന്യൂഡല്‍ഹി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍നിന്നു മടങ്ങി.

നവംബര്‍ ഏഴിനാണ് സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തിനായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം മന്ത്രി അതിവേഗം സുഖംപ്രാപിച്ചുവരുന്നതായി എയിംസ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.