നോട്ട് പിന്‍വലിക്കല്‍ അടിയന്തരാവസ്ഥയിലെ വന്ധ്യംകരണം പോലെയെന്ന് ലാലു

Posted on: December 18, 2016 10:33 am | Last updated: December 18, 2016 at 3:31 pm

പാറ്റ്‌ന: അടിയന്തരാവസ്ഥക്കാലത്തെ ബലം പ്രയോഗിച്ചുള്ള വന്ധ്യംകരണത്തിന് സമാനമാണ് മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ആര്‍ജെഡിയും ജെഡിയുവും ഇതിനെതിരെ സംയുക്തമായി പ്രക്ഷോഭം നടത്തും. പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തിനുള്ളില്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ആര്‍ജെഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ലാലു.