ലെനോവ കെ6 നോട്ട് വിപണിയില്‍

Posted on: December 17, 2016 7:46 am | Last updated: December 16, 2016 at 10:48 pm

കൊച്ചി: ലെനോവയുടെ നോട്ട് സീരീസിലെ പുതുതലമുറ സ്മാര്‍ട്ട് ഫോണ്‍ ലെനോവ കെ6 നോട്ട്, ലെനോവ ഇന്ത്യ വിപണിയിലെത്തിച്ചു. പുതിയ ദൃശ്യ-ശ്രാവ്യ അനുഭവം പകരുന്ന തിയേറ്റര്‍ മാക്‌സ്, നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ്, 13.97 സെമി (5.5) ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ പുതിയ ഫോണിന്റെ പ്രധാന പ്രത്യേകതകളാണ്.

4ജി എല്‍ ടി ഇ കണക്ടിവിറ്റിയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ട-കോര്‍ പ്രൊസസറാണ് കെ6 നോട്ടിന് കരുത്തേകുന്നത്. 16 എം പി പി ഡി എ എഫ് പിന്‍ ക്യാമറ, 8 എം പി മുന്‍ ക്യാമറ, സ്ലിം മെറ്റല്‍ യൂണിബോഡി ഡിസൈന്‍, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാം ശ്രദ്ധേയമാണ്.

ലെനോവ കെ6 നോട്ട് ഓഫ്‌ലൈനില്‍ മാത്രമായി പുറത്തിറങ്ങുന്ന ആദ്യത്തെ കെ ഫ്രാഞ്ചൈസ് സ്മാര്‍ട്ട്‌ഫോണ്‍ ആണ്. കെ6 നോട്ട് മുതല്‍ ഓഫ്‌ലൈന്‍ സാന്നിധ്യം ശക്തമാക്കാനും വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി 350 ലധികം നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടയര്‍ 1, ടയര്‍ 2 വിപണികളില്‍ റീട്ടെയല്‍ ശൃംഖല വിപുലപ്പെടുത്താനും ലെനോവക്ക് പദ്ധതിയുണ്ടെന്ന് ലെനോവ മൊബൈല്‍ ബിസിനസ് ഗ്രൂപ്പ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധിന്‍ മാത്തുര്‍ പറഞ്ഞു.
മികച്ച ലൈഫ് നല്‍കുന്ന 4000 എം എ എച്ച് ബാറ്ററിയുമായാണ് കെ6 നോട്ട് എത്തുന്നത്. കെ6 നോട്ട് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ വ്യക്തിഗത ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്നു.
ലെനോവ കെ6 നോട്ട് 3ജിബി + 32ജിബി, 4ജിബി + 64ജിബി കോമ്പിനേഷനുകളില്‍ ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ വേരിയന്റുകളില്‍ 13,999 രൂപക്ക് 15000 ത്തോളം റീട്ടെയല്‍ സ്റ്റോറുകളില്‍ ലഭിക്കും. ബജാജ് ഫിനാന്‍സില്‍ നിന്നും ഹോം ക്രെഡിറ്റില്‍ നിന്നും പൂജ്യം ശതമാനം പലിശ നിരക്കിലുള്ള ഇ എം ഐ ഓഫറുകളും ഉണ്ട്.
ലെനോവ കെ6 നോട്ടിനൊപ്പം സ്വന്തമാക്കാവുന്ന എ എന്‍ ടി വി ആര്‍ ഹെഡ്‌സെറ്റിനും വി ആര്‍ കണ്‍ട്രോളറിനും യഥാക്രമം 1299 രൂപയും 2800 രൂപയുമാണ് വില.