Connect with us

Gulf

ഖിഫ് സ്‌പോര്‍ട്‌സ് അക്കാദമി മലപ്പുറത്ത്

Published

|

Last Updated

ഖിഫ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ധാരണാപത്രം കായികാധ്യാപകന്‍ ജഅ്ഫറിന് ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ കൈമാറുന്നു. ശംസുദ്ദീന്‍ ഒളകര സമീപം

ദോഹ: ഖത്വര്‍ ഇന്തൃന്‍ ഫുട്‌ബോള്‍ ഫോറം (ഖിഫ്) പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ കേരളത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമിക്കു തുടക്കം കുറിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര അറിയിച്ചു.

രൂപവത്കരണം മുതല്‍ നടത്തുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായി തുടങ്ങുന്ന അക്കാദമി പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂരിലാണ് സ്ഥാപിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന കല്ലടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കായികാധ്യാപകന്‍ ജഅ്ഫര്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പു വെച്ച ധാരണാപത്രം ഇന്തൃന്‍ അംബാസഡര്‍ പി കുമരന്‍ ഖിഫ് സമാപന ചടങ്ങിനിടെ ജഅ്ഫറിനു കൈമാറി.
പരിശീലനത്തിനുള്ള അടിസ്ഥാന സൗകരൃങ്ങളുടെയും മറ്റു വിഭവക്കുറവുകളുടെയും കാരണത്താല്‍ കായികരംഗത്ത് പിന്നാക്കം നില്‍ക്കുന്ന മേഖലയെന്ന നിലക്കാണ് മലബാറിനു പരിഗണന നല്‍കുന്നത്. കായിക താത്പര്യമുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കുകയാണ് അക്കാദമി ലക്ഷ്യം വെക്കുന്നത്. ക്രമേണ അനുബന്ധ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

 

Latest