കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍

Posted on: December 16, 2016 3:06 pm | Last updated: December 16, 2016 at 7:46 pm

തിരുവനന്തപുരം: കോടതികളില്‍ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം. മാധ്യമ വിലക്കിന് പരിഹാരം കണ്ടെത്താന്‍ ഇടപെടാന്‍ തയ്യാറാണ്. സുപ്രധാന കേസുകളുടെ വിവരങ്ങള്‍ പൊതുജനം അറിയേണ്ടതുണ്ട്. ഇപ്പോള്‍ കോടതികളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയുന്നില്ല.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് കോടതികളിലും കടന്നുചെല്ലാന്‍ കഴിയണം. മാധ്യമ സ്വാതന്ത്ര്യം കോടതികളില്‍ ഉറപ്പാക്കേണ്ട കാര്യം ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ എറണാകുളം പ്രസ്‌ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.