ബന്ധുനിയമനം: മാനദണ്ഡങ്ങള്‍ മറികടന്നിട്ടില്ലെന്ന് ഇപി ജയരാജന്‍

Posted on: December 16, 2016 9:07 am | Last updated: December 16, 2016 at 12:23 pm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്നിട്ടില്ലെന്ന് ഇപി ജയരാജന്റെ മൊഴി. നിയമനം ലഭിച്ചെന്ന് പറയപ്പെടുന്ന സുധീര്‍ നമ്പ്യാര്‍ കെഎസ്‌ഐഡിസി എംഡിയായി ചുമതലയേറ്റിട്ടില്ലെന്നും ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് വിജിലന്‍സ് സംഘം ജയരാജന്റെ മൊഴിയെടുത്തത്.

നിയമനത്തില്‍ തനിക്ക് വീഴ്ചവന്നിട്ടില്ലെന്ന നിലപാടില്‍ ജയരാജന്‍ ഉറച്ചുനിന്നു. ചിലരുടെ ഗൂഢാലോചനയുടെ ഫലമാണ് വിവാദം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ജയരാജന്‍ വിജിലന്‍സ് സംഘത്തോടും പറഞ്ഞത്. വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയുടെ മൊഴിയെടുത്തതിന് ശേഷമായിരുന്നു അന്വേഷണസംഘം ഇപിയുടെ മൊഴിയെടുത്തത്.