യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് കൂട്ടി

Posted on: December 15, 2016 9:50 am | Last updated: December 15, 2016 at 9:50 am

വാഷിംഗ്ടണ്‍: യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടി. 0.25 ബേസിസ് പോയിന്റ് വര്‍ധനയാണ് വരുത്തിയത്. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ട്രംപ് സര്‍ക്കാര്‍ 2017ല്‍ വളര്‍ച്ചക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.

പണപ്പെരുപ്പം, ജോബ് ഡാറ്റ എന്നിവ പരിഗണിച്ചാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്ന് രണ്ട് ദിവസം നീണ്ട യോഗത്തിനുശേഷം ഫെഡ് റിസര്‍വ് സമിതി വ്യക്തമാക്കി. 2008ലെ മാന്ദ്യത്തിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎസില്‍ പലിശ നിരക്ക് കൂട്ടുന്നത്. നിരക്ക് വര്‍ധന ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.