കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

Posted on: December 15, 2016 1:30 am | Last updated: December 15, 2016 at 1:33 am

പാലക്കാട്: ചേളാരി വിഭാഗം സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍(74) നിര്യാതനായി. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ബുധനാഴ്ച രാവിലെയോടെ നില വഷളായി. ഇതേതുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്‌ലിയാര്‍ രാത്രിയോടെ അന്തരിക്കുകയായിരുന്നു.

ഭാര്യ: ഫാത്വിമ
മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ വാജിദ് ഫൈസി, അബ്ദുല്‍ ഫത്താഹ് ഫൈസി, അബ്ദുല്‍ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.