Connect with us

Gulf

അലെപ്പോ: ഖത്വര്‍ ദേശീയ ദിനം ആഘോഷിക്കില്ല

Published

|

Last Updated

ദോഹ: സിറിയയിലെ അലെപ്പോയില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷം ഉപേക്ഷിക്കാന്‍ ഖത്വര്‍ തീരുമാനിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഈ മാസം 18നു നടക്കുന്ന ആഘോഷങ്ങള്‍ ഉപേക്ഷിക്കുന്നതായി ഉത്തരവിറക്കിയത്.

വംശീയ ഉന്മൂലനത്തിനും ആക്രമണങ്ങള്‍ക്കും കുടിയൊഴിപ്പിക്കലിനും വിധേയമായിക്കൊണ്ടിരിക്കന്ന അലെപ്പോയിലെ പ്രശ്‌നം ലോക ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് ഖത്വര്‍ ശ്രമിച്ചു വരുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിനു പുറമേ അടിയന്തര അറബ് ലീഗ് വിളിച്ചു ചേര്‍ക്കണമെന്നും ഖത്വര്‍ ആവശ്യപ്പെട്ടിരുന്നു. അലെപ്പോയില്‍ ആക്രമംണം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന പശ്ചാത്തലത്തിലാണ് ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഖത്വര്‍ തീരുമാനിച്ചത്.