നവജാത ശിശുവിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ റിമാന്‍ഡില്‍

Posted on: December 15, 2016 5:40 am | Last updated: December 15, 2016 at 12:41 am
SHARE

ആലുവ: നവജാത ശിശുവിനെ ഉപേക്ഷിച്ച മാതാപിതാക്കളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. എടത്തല അല്‍അമീന്‍ നഗറില്‍ വാടകക്ക് താമസിക്കുന്ന പള്ളിപ്പറമ്പില്‍ ശഫീഖ് (30), ഭാര്യ സിലിജ (27) എന്നിവരെയാണ് ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അല്‍അമീന്‍ നഗറില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് .

വെള്ള തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടത്തല പോലീസ് കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പൂര്‍ണഗര്‍ഭിണിയായ ഒരു യുവതി വാടക വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here