Connect with us

National

ഏഴ് വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ ഹാന്‍ഡ് ബാഗ് ടാഗ് ആവശ്യമില്ല

Published

|

Last Updated

മുംബൈ: മുംബൈ: ഏഴ് വിമാനത്താവളങ്ങളില്‍ നാളെ(വ്യാഴാഴ്ച ) മുതല്‍ ഹാന്‍ഡ് ബാഗ് ടാഗ് ആവശ്യമില്ല. നാല്മെട്രോനഗരങ്ങളിലും,ബംഗളൂരു,ഹൈദരാബാദ്,അഹമ്മദാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടപരീക്ഷണം നടത്തുന്നത്.

“നാളെ മുതല്‍ ഹാന്‍ഡ്ബാഗ് ടാഗുകള്‍ ഇല്ലാതാക്കുന്ന ഒരു തീരുമാനം എടുത്തിരിക്കുന്നു. 1992 മുതല്‍ ബോര്‍ഡിംഗ് പാസ് തനത് സംവിധാനം ഉണ്ട്. ഇന്ത്യയില്‍ മാത്രം ഒരു അതുല്യമായ സംവിധാനമാണിതെന്നും സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഒപി സിംഗ് അറിയിച്ചു.

കൂടാതെ ഇബോര്‍ഡിങ് കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനുള്ള പുതിയ പദ്ധതിയും വ്യോമയാന മന്ത്രാലയം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനക്ക് ശേഷം ബോര്‍ഡിങ് ഗേറ്റിലെത്തുന്ന പല യാത്രക്കാരുടെയും ഹാന്‍ഡ് ബാഗുകളില്‍ നിന്ന് “സെക്യൂരിറ്റി ചെക്ക്ഡ്” ടാഗ് നഷ്ടപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ടാഗ് ലഭിക്കുന്നതിന് സുരക്ഷാ പരിശോധനാ കൗണ്ടറില്‍ യാത്രക്കാര്‍ എത്തണം. ഇത് വിമാനം വൈകാന്‍ കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.

ഏവിയേഷന്‍ സെക്രട്ടറിയുടെ പുതിയ നിര്‍ദേശം വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്)ന് മന്ത്രാലയം കൈമാറി. യാത്രക്കാരുടെ ദേഹ, ബാഗ് പരിശോധനകള്‍ നടത്തുന്നതും ബോര്‍ഡിങ് പാസിലും ക്യാബിന്‍ ബാഗേജ് ടാഗിലും “സെക്യൂരിറ്റ് ചെക്ക്ഡ്” സീല്‍ പതിക്കുന്നതും സി.ഐ.എസ്.എഫ് ആണ്.

വ്യോമയാന മേഖല 2020 കൂടി മൂന്നാമത്തെ മികച്ച ഏവിയേഷന്‍ ആക്കുവാന്‍ സജ്ജമാക്കുമെന്നും ക്രമേണ 2030ഓടുകൂടി ഒന്നാമത്തെ മികച്ച ഏവിയേഷനാകുമെന്നും ഒപി സിംഗ് പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയില്‍ യാതൊരു തരത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഒപി സിംഗ് കൂട്ടിച്ചേര്‍ത്തു.