Connect with us

Gulf

ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മുന്‍ഗണന: ഇന്ത്യന്‍ സ്ഥാനപതി

Published

|

Last Updated

പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി
എംബസിയില്‍

അബുദാബി: ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് പുതിയ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി.
ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു എ ഇ യില്‍ നിയമനം ലഭിച്ചത് ഒരു വെല്ലുവിളിയായി സ്വീകരിക്കുകയാണ്. 26 ലക്ഷം ഇന്ത്യക്കാരാണ് യു എ ഇ യിലുള്ളത്. യു എ ഇ യിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ 65 ശതമാനവും തൊഴിലാളികളാണ്. ഇവരെ സേവിക്കാന്‍ ലഭിച്ചത് മികച്ച അവസരമായി കരുതുന്നു. ലേബര്‍ തൊഴിലാളികളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കും, അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും തൊഴിലാളികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് സ്ഥാനപതി കാര്യാലയത്തില്‍ റിസോഴ്‌സ് സെന്റര്‍ (ഐ ഡബ്ല്യൂ ആര്‍ സി) പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്റര്‍ യു എ ഇ യുടെ നിയമ വ്യവസ്ഥക്കുള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുള്ളൂ, അദ്ദേഹം പറഞ്ഞു.

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഈ വര്‍ഷം ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി.
ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജസ്വലമാക്കും. അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടുള്ള ഒരുക്കത്തിലാണുള്ളത്, സൂരി വ്യക്തമാക്കി. നവ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.