ലൈംഗീകാരോപണം: കര്‍ണാടക എക്‌സൈസ് മന്ത്രി രാജിവെച്ചു

Posted on: December 14, 2016 3:06 pm | Last updated: December 14, 2016 at 3:06 pm

ബെംഗളൂരു: ലൈംഗീകാരോപണത്തെ തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്‌വൈ മേത്തി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ചതായി മേത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പാര്‍ട്ടിക്കും സര്‍ക്കാറിനും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ രാജിവെക്കുകയാണെന്നും മേത്തി പറഞ്ഞി. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.