Connect with us

Malappuram

ഫൈസല്‍ വധം: സ്‌കൂളിനെതിരെ കേസെടുക്കാത്തതില്‍ ദുരൂഹത

Published

|

Last Updated

ഫൈസല്‍ കൊടിഞ്ഞി

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധത്തിന് ഗൂഢാലോചന നടന്ന സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുക്കാത്തതില്‍ അമര്‍ഷം. നന്നമ്പ്ര മേലേപുറത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് ഫൈസലിനെ വധിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത്.
പലതവണ ഇതിന്നായി പ്രതികള്‍ ഈ സ്‌കൂളില്‍ ഒത്തുകൂടിയിട്ടുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ നിന്ന് തെളിഞ്ഞിട്ടുള്ളത്.
എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ അറിവോടെയല്ല ഇവിടെ ഇവര്‍ യോഗം ചേര്‍ന്നിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. സ്‌കൂളിന് ചുറ്റുമതിലോ ഗേറ്റോ ക്ലാസ് മുറികള്‍ക്ക് വാതിലോ ഇല്ലാത്തതിനാല്‍ ഇവിടെ പലരും ഒത്തു കൂടാറുണ്ടെന്നാണ് പോലീസ് പറയുന്നത്.അതു കൊണ്ടുതന്നെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് പോലീസ്.

എന്നാല്‍ ഇവിടെ ആര്‍ എസ് എസ്‌ന്റെ ആയുധ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ വരെ ഇവിടെ നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഫൈസലിന്റെ കൊലപാതകത്തിന് ശേഷവും ഇവിടെ യോഗങ്ങള്‍ നടക്കാറുണ്ടത്രെ. അതു കൊണ്ടു തന്നെ സ്‌കൂള്‍ അധികൃതര്‍ ഒന്നും അറിയുകയില്ലെന്ന് പറഞ്ഞ് ഇവരെ രക്ഷപ്പെടുത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Latest