Connect with us

Kozhikode

മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ ടി സിദ്ദീഖ് സന്ദര്‍ശിച്ചു

Published

|

Last Updated

പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ മണ്‍മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് സന്ദര്‍ശിച്ചു. വിഭാഗീയത അനുവദിക്കാതെ കോണ്‍ഗ്രസിനെ ഏകാഭിപ്രായത്തോടെ കൊണ്ടുപോകുമെന്നും സംഘടനാ രംഗത്തെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുറ്റവരെ നേതൃ തലത്തിലേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കാനും നേതാക്കളുടെയും കീഴ് ഘടകങ്ങളുടേയും പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിനും നടപടികളുണ്ടാകുമെന്ന് സിദ്ദീഖ് പറഞ്ഞു. പാര്‍ട്ടി പരിപാടികളെ വെറും ആള്‍ക്കൂട്ടസമ്മേളന വേദിയാക്കാതെ ശില്‍പ്പശാലകളും ക്യാമ്പുകളും നടത്തി ബൂത്തുതലം മുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ദിവസം ചുമതലയേറ്റ ശേഷം ഡി സി സി തലത്തിലും കീഴ് ഘടകങ്ങളിലും വിപുലമായ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങള്‍ ആരായുമെന്നും സിദ്ദീഖ് അറിയിച്ചു. മുന്‍ മന്ത്രിയും കെ പി സി സി ആക്ടിംഗ് പ്രസിഡന്റുമായിരുന്ന പരേതനായ ഡോ. കെ ജി അടിയോടിയുടെ കൂത്താളിയിലെ വീട്ടിലാണ് സിദ്ദീഖ് ആദ്യമെത്തിയത്. തുടര്‍ന്ന് സ്വാതന്ത്ര്യസമര സേനാനി കെ ടി കുഞ്ഞിരാമന്‍ നായര്‍, മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ രാഘവന്‍ മാസ്റ്റര്‍, മുന്‍ കെ പി സി സി അംഗം ആര്‍ കെ രവിവര്‍മ്മ, ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പി സി രാധാകൃഷ്ണന്‍ എന്നിവരുടെ വസതികളിലും സിദ്ദീഖ് സന്ദര്‍ശനം നടത്തി.
പിന്നീട് നിയോജക മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ അശോകന്‍, കെ കെ വിനോദന്‍, പി വാസു, ഇ വി രാമചന്ദ്രന്‍, നിജേഷ് അരവിന്ദ്, കെ ബാലനാരായണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ രാജന്‍ മരുതേരി, കെ പി വേണുഗോപാല്‍, എം ഋഷികേശന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി കെ രാഗേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് ജിതേഷ് മുതുകാട്, പി എം പ്രകാശന്‍, വാസു വേങ്ങേരി, ഇ ടി സരീഷ്, മോഹന്‍ദാസ് ഓണിയില്‍, ഇ ടി സത്യന്‍, ഇ പി മുഹമ്മദ് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Latest